തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച  നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 പേർ രോഗമുക്തരായി. ജൂൺ 28 ന് ദുബൈയിൽ നിന്ന് വന്ന ചാവക്കാട് ഒരുമനയൂർ സ്വദേശി (40, പുരുഷൻ), ജൂൺ 13 ന് ചെന്നൈയിൽ നിന്ന് വന്ന കയ്പമംഗലം സ്വദേശി (38, പുരുഷൻ), ജൂൺ 19 ന് കുവൈറ്റിൽ നിന്ന് വന്ന കയ്പമംഗലം സ്വദേശി (50, പുരുഷൻ), ജൂൺ 16 ന് മുംബൈയിൽ നിന്ന് വന്ന മായന്നൂർ സ്വദേശി (20, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 403 ആയി.

രോഗം സ്ഥീരികരിച്ച 165 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ ത്യശ്ശൂർ സ്വദേശികളായ 6 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 227 ആണ്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 19211 പേരിൽ 19009 പേർ വീടുകളിലും 202 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 36 പേരേയാണ് ചൊവ്വാഴ്ച  ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 20 പേരെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്. 947 പേരെ ചൊവ്വാഴ്ച   നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1073 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

ചൊവ്വാഴ്ച 274 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 9662 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത് . ഇതിൽ 9328 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 334 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിൾ പരിശോധിക്കുന്നതോടനുബന്ധിച്ച് 3164 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ചൊവ്വാഴ്ച  436 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 43729 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 189 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ചൊവ്വാഴ്ച   റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 388 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.