ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ഒഴിവുള്ള ജൂനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യതയും സമാന ജോലിയിൽ പ്രവൃത്തിപരിചയവുമുള്ളവർ ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ 8 നകം അപേക്ഷിക്കണം.