ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് തിരിച്ചറിയൽകാർഡ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ആധാർകാർഡ്, മറ്റ് തിരിച്ചറിയൽ രേഖകളുമായി ഏഴു ദിവസത്തിനകം ജില്ലാ സാമൂഹികനീതി ഓഫീസിൽ അപേക്ഷ നൽകണം. തിരിച്ചറിയൽ കാർഡ് ലഭിച്ചവർ പുതിയ മാതൃകയിലുള്ള കാർഡ് ലഭിക്കുന്നതിന് ആധാർ ഉൾപ്പെടെ ആവശ്യമായ രേഖകൾ തിരുവനന്തപുരം ജില്ലാ സാമൂഹികനീതി ഓഫീസർക്ക് നൽകണം.