സർട്ടിഫിക്കറ്റ് ഇൻ ഗ്രാഫിക്‌സ് വെബ് ഡിസൈനിങ് കോഴ്‌സിലേക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സിന്റെ ദൈർഘ്യം നാലു മാസമാണ്. പ്ലസ് ടു വാണ് യോഗ്യത. ബിരുദമുള്ളവർക്ക് മുൻഗണന. ജാതി, വിദ്യാഭ്യാസ യോഗ്യത, സാക്ഷ്യപത്രങ്ങളുടെ പകർപ്പുകൾ എന്നിവ സഹിതം വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസർ, അയ്യങ്കാളി ഭവൻ, കനകനഗർ, വെള്ളയമ്പലം, കവടിയാർ, പി.ഒ, തിരുവനന്തപുരം – 695003 എന്ന വിലാസത്തിൽ ഫെബ്രുവരി 28 നകം അയയ്ക്കണം. ഹോസ്റ്റൽസൗകര്യവും കോഴ്‌സ് ഫീസും താമസ-ഭക്ഷണസൗകര്യവും ലഭ്യമാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 9656504499.