കൊല്ലം ജില്ലയില്‍ ബുധനാഴ്ച ഏട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എഴു പേര്‍ വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. നാലുപേര്‍ സൗദിയില്‍ നിന്നും രണ്ടുപേര്‍ കുവൈറ്റില്‍ നിന്നും ഒരാള്‍ ഖത്തറില്‍ നിന്നും ഒരാള്‍ മുംബൈയില്‍ നിന്നുമാണ് എത്തിയത്.
സൗദിയില്‍ നിന്നും ജൂണ്‍ 25 ന് എത്തിയ ചിതറ ബൗണ്ടര്‍ മുക്ക് സ്വദേശി(39), മുംബൈയില്‍ നിന്നും ജൂണ്‍ 22 ന് എത്തിയ അലയമണ്‍ സ്വദേശിനി(27), ഖത്തറില്‍ നിന്നും ജൂണ്‍ 22 ന് എത്തിയ അലയമണ്‍ കാരുകോണ്‍ സ്വദേശി(39), കുവൈറ്റില്‍ നിന്നും ജൂണ്‍ 25 ന് എത്തിയ കരുനാഗപ്പള്ളി പട നോര്‍ത്ത് സ്വദേശി(46), ദമാമില്‍ നിന്നും ജൂലൈ നാലിന് എത്തിയ ശക്തികുളങ്ങര സ്വദേശി(33), കുവൈറ്റില്‍ നിന്നും എത്തിയ ചടയമംഗലം സ്വദേശി(32), സൗദിയില്‍ നിന്നും എത്തിയ കരുനാഗപ്പള്ളി സ്വദേശി(38), ജൂലൈ നാലിന് സൗദിയില്‍ നിന്നും എത്തിയ പോരുവഴി സ്വദേശി(29) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
23 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ ബുധനാഴ്ച 23 പേര്‍ രോഗമുക്തി നേടി. പട്ടാഴി മീനംചേരി സ്വദേശി(57), പവിത്രേശ്വരം താഴം കരിമ്പിന്‍പുഴ സ്വദേശി(26), പെരിനാട് പനയം സ്വദേശി(24), പെരിനാട് ഞാറയ്ക്കല്‍ സ്വദേശി(46), ഓടനാവട്ടം വെളിയം സ്വദേശി(29), കരുനാഗപ്പള്ളി തഴവ സ്വദേശി(44), ആയൂര്‍ ചെറുവയ്ക്കല്‍ സ്വദേശി(35), മയ്യനാട് സ്വദേശി(40), ചവറ വടക്കുംഭാഗം സ്വദേശി(43), മങ്ങാട് സ്വദേശി(37), തഴവ സ്വദേശി(46), കരുനാഗപ്പള്ളി സൗത്ത് കാട്ടില്‍കടവ് സ്വദേശി(38), മങ്ങാട് സ്വദേശി(23), തഴവ സ്വദേശി(47), നീണ്ടകര പുത്തന്‍തുറ സ്വദേശി(36), കരുനാഗപ്പള്ളി വേങ്ങര സ്വദേശി(26), തേവലക്കര കോയിവിള സ്വദേശി(41), കുണ്ടറ ഇളമ്പള്ളൂര്‍ സ്വദേശി(48), പെരിനാട് കുരീപ്പുഴ സ്വദേശി(55), പുനലൂര്‍ കിഴക്കേക്കര സ്വദേശി(57), പിറവന്തൂര്‍ കരവൂര്‍ സ്വദേശി(34), കരുനാഗപ്പള്ളി ആദിനാട് സ്വദേശി(25), പുനലൂര്‍ സ്വദേശി(37) എന്നിവരാണ് കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.