ഫെബ്രുവരി 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ മുത്തോലി ഗ്രാമപഞ്ചായത്ത് തെക്കുംമുറി നോർത്ത് നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന എല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ആഫീസുകൾക്കും ഫെബ്രുവരി 28നും പോളിംഗ് സ്റ്റേഷനായി പ്രവർത്തിക്കുന്ന തെക്കുംമുറി ഗായത്രി സെൻട്രൽ സ്‌കൂളിന് ഫെബ്രുവരി 27, 28 എന്നീ തീയതികളിലും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ബി എസ് തിരുമേനി അറിയിച്ചു. തെക്കുംമുറി വാർഡ് പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന ഫെബ്രുവരി 28 വൈകിട്ട് അഞ്ചു മണിക്ക് മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ മാർച്ച് ഒന്നിനും സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. വാർഡിന്റെ പരിധിക്ക് പുറത്തുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വോട്ടർമാർക്ക് വോട്ടു ചെയ്യുന്നതിനുളള സൗകര്യം ബന്ധപ്പെട്ട മേലധികാരികൾ നൽകേണ്ടതാണ്.
വോട്ടെടുപ്പ് 2018 ഫെബ്രുവരി 28ന് രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ നടക്കും. വോട്ടെണ്ണൽ മാർച്ച് ഒന്നിന് രാവിലെ 10ന് മുത്തോലി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. ഉപതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ ഫെബ്രുവരി 28 ന് രാവിലെ 11 ഡ്യൂട്ടിക്ക് ഹാജരാകണം.