സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭിന്നലിംഗക്കാർക്ക് നിയമ പരിരക്ഷയും സുരക്ഷിതത്വവും ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നത് സംബന്ധിച്ച് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഐഎംഎ ഹാളിൽ നടക്കുന്ന ത്രിദിന സെമിനാർ ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ ശിവന്യ അദ്ധ്യക്ഷത വഹിച്ചു. ട്രാൻസ്ജെൻഡറുകൾ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനാണ് ഉദ്യോഗസ്ഥതലത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചിട്ടുളളത്. ചില്ല അനിൽ സെമിനാറിൽ ക്ലാസ് നയിച്ചു. അദ്ധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് സെമിനാറിൽ പങ്കെടുത്തത്.
