സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലൈസൺ വർക്ക് ചെയ്യുന്നതിനുമായി കരാർ വ്യവസ്ഥയിൽ ഒരുവർഷത്തേക്ക് ഒരു ടെക്നിക്കൽ അസിസ്റ്റന്റിനെ തെരഞ്ഞെടുക്കുന്നു. അംഗീകൃത സർവകലാശാല ബിരുദം, വേഡ് പ്രോസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ്റൈറ്റിംഗ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എം.എസ്. ഡബ്ല്യു. യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായം 18 നും 35 നും മധേ്യ. പ്രതിമാസം 21,000 രൂപയാണ് വേതനം. ആർ.ഡി.ഒ യുടെ കാര്യാലയത്തിലാണ് നിമയനം.
നിശ്ചിത യോഗ്യതയുള്ളവർ മാർച്ച് മൂന്ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിലെ സബ് കളക്ടറുടെ ചേമ്പറിൽ നടക്കുന്ന വാക്ക് – ഇൻ – ഇന്റർവ്യൂവിൽ വയസ്, വിദ്യാഭ്യാസം എന്നിവ തെളിയിക്കുന്ന യഥാർഥ രേഖകളുമായി നേരിട്ടെത്തണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.