തിരുവനന്തപുരം: സൈബർശ്രീ, സി-ഡിറ്റിൽ മാറ്റ്‌ലാബ് ട്രെയിനറുടെ ഒഴിവുണ്ട്. സൈബർശ്രീ പ്രോജക്ടിൽ നിന്നും പരിശീലനം നേടിയവരോ മാറ്റ്‌ലാബിൽ മറ്റ് പ്രവൃത്തിപരിചയമുള്ളവരോ ആയ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവർക്ക് അപേക്ഷിക്കാം. മാർച്ച് മൂന്നിന് മുമ്പായി സൈബർശ്രീ സെന്റർ, സി-ഡിറ്റ്, പൂർണിമ, റ്റി.സി 81/2964, തൈക്കാട് പി.ഒ, തിരുവനന്തപുരം 695014 എന്ന വിലാസത്തിൽ അപേക്ഷിക്കണമെന്ന് പ്രോജക്ട് മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2323949. ഇ മെയിൽ: cybersricdit@gmail.com