കൊല്ലം കോര്‍പ്പറേഷന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ മരുത്തടി വട്ടക്കായല്‍ ഹരിതകേരളം മിഷന്റെ ഭാഗമായി നവീകരിക്കുന്നതിനു മുന്നോടിയായി നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി നീര്‍ത്തട നടത്തം സംഘടിപ്പിച്ചു. കായലിന്റെ അരികിലൂടെയുള്ള നടത്തം മേയര്‍ വി. രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു.
കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. ജയന്‍,  കൗണ്‍ിസലര്‍മാര്‍, വട്ടക്കായല്‍ സംരക്ഷണ സമിതി അംഗങ്ങള്‍, മേജര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഷിജു, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍, ഇറിഗേഷന്‍ വകുപ്പിലെയും കോര്‍പ്പറേഷനിലെയും ഉദ്യോഗസ്ഥര്‍, പരിസര വാസികള്‍ തുടങ്ങിയവര്‍ പങ്കുചേര്‍ന്നു.
ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്ന് മേയര്‍ പറഞ്ഞു. ഏകദേശം 40 ഏക്കര്‍ വിസതൃതിയുള്ള കായലിന്റെ ചുറ്റളവ് രണ്ടു കിലോമീറ്ററാണ്.   വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടുത്തെ വെള്ളം കുടിക്കാന്‍ ഉപയോഗിച്ചിരുെങ്കിലും പില്‍ക്കാലത്ത് മലിനീകരണം മൂലം ഉപയോഗിക്കാതെയായി.
കായലിലെ ആഫ്രിക്കന്‍ പായല്‍, മാലിന്യം, ചെളി, എക്കല്‍ എന്നിവ നീക്കം ചെയ്ത് ആഴംകൂട്ടാനും ഇവിടെനിന്നു നീക്കുന്ന ചെളിയും മറ്റും ഉപയോഗിച്ച് കായലിനു ചുറ്റും ബണ്ടൊരുക്കി കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് പാര്‍ശ്വഭിത്തികള്‍ സംരക്ഷിക്കാനുമാണ് ലക്ഷ്യമിടുന്നത്.
കായലിന് ചുറ്റും നടപ്പാത നിര്‍മിച്ച്  വഴിവിളക്കുകള്‍ സ്ഥാപിച്ച് വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുക,  മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക, കായലിനു ചുറ്റുമുള്ള പുറമ്പോക്ക് ഭൂമി കൃഷിയോഗ്യമാക്കുക തുടങ്ങിയവയും കോര്‍പ്പറേഷന്റെ പദ്ധതിയിലുണ്ട്.
മേജര്‍ ഇറിഗേഷന്‍ വകുപ്പാണ് പദ്ധതി നടപ്പിലാക്കുത്. വട്ടക്കായല്‍ സംരക്ഷണ സമിതിയും ജനകീയ കൂട്ടായ്മയും സാമൂഹിക-സാംസ്‌കാരിക സമിതികളും ഇതില്‍ പങ്കുചേരും. ആദ്യഘട്ടമായി കായലിലെ ആഫ്രിക്കന്‍ പായല്‍ നീക്കം ചെയ്യും.