പാലക്കാട് കിഴക്കെ യാക്കര ശ്രീ മണപ്പുളളി ഭഗവതി വേലയോടനുബന്ധിച്ച് പാലക്കാട് താലൂക്ക് പരിധിയിലെയും ചിക്കത്തൂർ പൂരം പ്രമാണിച്ച് ഒറ്റപ്പാലം താലൂക്കിലെ ഒറ്റപ്പാലം നഗരസഭ – ലെക്കിടി-പേരൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെയും എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് ഒന്നിന് ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചു മണ്ണാർക്കാട് പൂരം പ്രമാണിച്ച് മണ്ണാർക്കാട് താലൂക്ക് പരിധിയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് രണ്ടിന് അവധിയായിരിക്കും.