കാക്കനാട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍. ബി. എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കളമശ്ശേരി മേഖലാകേന്ദ്രത്തില്‍ ഫെബ്രുവരിയില്‍ 21 ന്
ആരംഭിച്ച ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് -സോഫ്റ്റ്‌വെയര്‍ (യോഗ്യത- +2), ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (യോഗ്യത- ബി.കോം./പ്ലസ്ടു കൊമേഴ്‌സ്), കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. പട്ടികജാതി,
പട്ടികവര്‍ഗം മറ്റു അര്‍ഹതപ്പെട്ട സമുദായം എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. കളമശ്ശേരി 0484 2551466, 0484 2541520.