കേന്ദ്ര സംസ്ഥാന സർക്കാരുകൾ എൽ.ഐ.സി മുഖേന നടപ്പാക്കി വരുന്ന ആബി പദ്ധതിയിൽ അംഗങ്ങൾ ആയിട്ടുള്ളവരുടെ ഒൻപത് മുതൽ 12വരെ ക്ലാസുകളിൽ (ഐ.ടി.ഐ ഉൾപ്പെടെ) പഠിക്കുന്ന രണ്ട് കുട്ടികൾക്ക് പ്രതിവർഷം 1200 രൂപ വീതം ലഭിക്കുന്ന സ്‌കോളർഷിപ്പിന് അക്ഷയ കേന്ദ്രങ്ങൾ വഴി ഇപ്പോൾ അപേക്ഷിക്കാം.
സ്‌കൂളിലെ പ്രധാന അധ്യാപകൻ സാക്ഷ്യപ്പെടുത്തിയ അപേക്ഷ, ആബി പോളിസി സർട്ടിഫിക്കറ്റ്, കുട്ടിയുടെ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷാഫോറം www.chiak.org എന്ന വെബ്‌സൈറ്റിൽ നിന്നോ തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിൽ നിന്നോ ലഭിക്കും. അപേക്ഷാഫീസ് 15 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 10.