സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. ബിന്ദു എം തോമസ് കലക്‌ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിൽ 17 പരാതികൾ പരിഗണിച്ചു. രണ്ടൺു പരാതികൾ പരിഹരിച്ചു. നാലു പരാതികൾ ഉത്തരവിനായി മാറ്റിവച്ചു.
കാഞ്ചിയാറിലെ സ്വകാര്യ സ്വാശ്രയ കോളേജിലെ വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ കോളേജ് അധികൃതർ നൽകുന്നില്ലെന്ന പിതാവിന്റെ പരാതിയിൽ ഫീസ് കുടിശിക അടക്കാതെ തന്നെ വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണെന്ന് അധികൃതർ കമ്മീഷനെ അറിയിച്ചു. സ്വാശ്രയകോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യങ്ങൽ സർക്കാർ നിർത്തലാക്കിയതിനെ തുടർന്നാണ് പരാതിക്ക് ആധാരമായ കാര്യങ്ങൾ തുടങ്ങുന്നത്. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥിനിക്ക് ഒ.ഇ.സി വിഭാഗത്തിനുള്ള ആനുകൂല്യമായി പട്ടികജാതി വികസന വകുപ്പിൽ നിന്നും ഫീസാനുകൂല്യം ലഭിച്ചിരുന്നു. പിന്നീട് സ്വാശ്രയ കോളേജിലെ വിദ്യാർത്ഥികൾക്ക് സർക്കാർ ആനുകൂല്യം നിർത്തലാക്കപ്പെട്ടതിനെ തുടർന്ന് ഫീസ് കുടിശികയായി. എന്നാൽ വിദ്യാർത്ഥികളുടെ പഠനത്തെയോ പരീക്ഷയേയോ ഒരുവിധത്തിലും തടസ്സപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. 2013 മാർച്ചിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിനി സർട്ടിഫിക്കറ്റുകൾക്കായി കോളേജിനെ സമീപിച്ചിട്ടില്ലെന്നും പഠനം പൂർത്തിയാക്കി ആറുമാസത്തിനു ശേഷമാണ് ഫീസ് കുടിശിക ആവശ്യപ്പെട്ടതെന്നും കോളേജ് അധകൃതർ കമ്മീഷനെ രേഖാമൂലം അറിയിച്ചു.
പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങളുടെ ജോലിസാധ്യത സമുദായ ലിസ്റ്റിലെ നിർവചനം മൂലം നഷ്ടപ്പെടുന്നുവെന്ന് ആശങ്ക അറിയിച്ച് ബാക്ക് വേർഡ് ക്ലാസ് ക്രിസ്ത്യൻ ഫെഡറേഷൻ ജില്ലാപ്രസിഡന്റ് ന്യൂനപക്ഷ കമ്മീഷനിൽ നൽകിയ പരാതിയിൽ നേരത്തെ ഉണ്ടൺായിരുന്നപോലെ മറ്റു ക്രിസ്ത്യാനികൾ എന്ന പദം നീക്കം ചെയ്യണമെന്നാണ് ആവശ്യം. പട്ടികജാതിയിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരെയാണ് മറ്റുക്രിസ്ത്യാനികൾ എന്ന വിഭാഗത്തിൽ തൊഴിൽ സംവരണത്തിന് പരിഗണിക്കുന്നതെന്ന പി.എസ്.സി നിലപാട് തിരുത്താൻ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. മറ്റു ക്രിസ്ത്യാനികൾ എന്ന നിർവ്വചനംമൂലം മുന്നോക്ക ക്രിസ്ത്യൻ വിഭാഗത്തിലുള്ളവർ തൊഴിൽ സംവരണം കൈവശപ്പെടുത്താൻ സാഹചര്യമൊരുക്കുന്നുവെന്നാണ് പരാതി.
മന്നാംകൺണ്ടം വില്ലേജിൽ ഭൂമിയുടെ സർവ്വെ നമ്പർ രണ്ടൺായി കിടക്കുന്നതുമൂലം കരം അടക്കുന്നതിന് കഴിയുന്നില്ലെന്ന സ്ഥലമുടമയുടെ പരാതിയിൽ പരിഹാരമുണ്ടൺാക്കുന്നതിന് റവന്യൂ അധികൃതർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. കമ്മീഷന്റെ അടുത്ത സിറ്റിംഗ് ഏപ്രിൽ 19ന് കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.