സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സിന് പീരുമേട് തുല്യതാ പഠനകേന്ദ്രത്തിൽ (സി.പി.എം.എച്ച്.എസ്.എസ് പീരുമേട്) ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾ പഠിപ്പിക്കുന്നതിന് താത്പര്യമുള്ളവിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബി.എഡ് ഉള്ളവർക്ക് അപേക്ഷിക്കാം. സർവീസിലുള്ളവർ/റിട്ടയർ ചെയ്തവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ 04862 232294 എന്ന നമ്പറിൽ മാർച്ച് അഞ്ചിന്് മുമ്പായി ബന്ധപ്പെടണം. വിശദമായ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ജില്ലാ കോ-ഓർഡിേനറ്റർ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ് ജില്ലാ പഞ്ചായത്ത് ബിൽഡിംഗ് ഇടുക്കി കുയിലിമല, പൈനാവ് പി.ഒ ഇടുക്കി – 685 603,എന്ന വിലാസത്തിൽ അയക്കണം.