220 കെ വി കാഞ്ഞിരോട് സബ്സ്റ്റേഷനിലേക്കുള്ള 220 കെ വി അരീക്കോട് – കാഞ്ഞിരോട്, 220 കെ വി ഓർക്കാട്ടേരി – കാഞ്ഞിരോട് എന്നീ ലൈനുകളിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാർച്ച് 4ന് രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.
മാടായി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അതിർത്തി, വാടിക്കൽ, ആർ സി ചർച്ച്, യാസിൻ പള്ളി, ബീച്ച് റോഡ്, അബ്ബാസ് പീടിക, കക്കാടൻചാൽ, മൊട്ടാമ്പ്രം, ഹാജി റോഡ്, ദുബായ് ഹോസ്പിറ്റൽ ഭാഗങ്ങളിൽ മാർച്ച് 3ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എളയാവൂർ അമ്പലം, കോളനി, വയൽ, അമ്മാൻകുന്ന്, ജനശക്തി ഭാഗങ്ങളിൽ മാർച്ച് 3ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തോക്കാട്, കൂത്തമ്പലം, പച്ചാണി, എടോളി, കടന്നപ്പള്ളി പടിഞ്ഞാറെക്കര, ആലിമുക്ക് ഭാഗങ്ങളിൽ ഇന്ന് മാർച്ച് 3ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.