തൃശൂർ ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ കളക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂീ പ്രവർത്തന സജ്ജമായി. പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പറുകൾ: കളക്ടറേറ്റ് കൺട്രോൾ റൂം 1077 (ടോൾ ഫ്രീ) 0487 2462424, 9447074424, തൃശൂർ താലൂക്ക്: 0487 2331443, തലപ്പിള്ളി 04884-233226, മുകുന്ദപുരം 0480-2825259, ചാവക്കാട് 0487-2507350, കൊടുങ്ങല്ലൂർ 0480-2802336, ചാലക്കുടി 0480-2705800, കുന്നംകുളം 04885 225200, 225700,
കെ.എസ്.ഇ.ബി കൺട്രോൾ റൂം തുറന്നു
മഴക്കെടുതികളെ തുടർന്നുണ്ടാവുന്ന വൈദ്യുതി തടസ്സങ്ങൾ പരിഹരിക്കാൻ കെ.എസ്.ഇ.ബി മഴക്കാല കൺട്രോൾ റൂം തുറന്നു. തടസ്സങ്ങൾ അതത് വൈദ്യുതി സെക്ഷൻ ഓഫീസിലോ 24 മണിക്കൂർ പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സെൻറർ ടോൾഫ്രീ നമ്പർ ആയ 1912ലോ വാട്ട്സാപ്പ് നമ്പറായ 9496001912ലോ അറിയിക്കാം. പോസ്റ്റുകൾ ഒടിഞ്ഞോ കമ്പികൾ പൊട്ടിയോ ഉള്ള അപകടങ്ങൾ ഉടനടി 9496010101 എന്ന നമ്പറിൽ അറിയിക്കാം. കൺട്രോൾ റൂമുകൾ സർക്കിൾ തലത്തിലും പ്രവർത്തിക്കുന്നു. കുന്നംകുളം: 9496018410, തൃശൂർ ഈസ്റ്റ്: 9496018411, തൃശൂർ വെസ്റ്റ്: 9496018412, വടക്കാഞ്ചേരി: 9496018413, ചാലക്കുടി: 9496018407, ഇരിങ്ങാലക്കുട: 9496018408, കൊടുങ്ങല്ലൂർ: 9496018408 എന്നിങ്ങനെയാണെന്ന് കെഎസ്ഇബി ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.