പുതിയ കണ്ടൈൻമെൻറ് സോണുകൾ
ആലപ്പുഴ: ജില്ലയിലെ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വാർഡ് 48(വാടക്കനാൽ ) വയലാർ പഞ്ചായത്തിലെ വാർഡ് 3, തണ്ണീർമുക്കം പഞ്ചായത്തിലെ വാർഡ് 21 , പുറക്കാട് പഞ്ചായത്തിലെ വാർഡ് 18 എന്നിവയെ കണ്ടേൻമെൻറ് സോണാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. ഈ വാർഡുകളിൽ കോവിഡ് പോസിറ്റീവ് രോഗികളും രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട പ്രൈമറി, സെക്കൻഡറി കോൺടാക്റ്റുകൾ ഉള്ളതായുള്ള മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്.
കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി
രോഗവ്യാപനം നിയന്ത്രണവിധേയമായതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താമരക്കുളം പഞ്ചായത്തിലെ വാർഡ് 1, 2 ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലെ വാർഡ് 23, പുറക്കാട് പഞ്ചായത്തിലെ വാർഡ് 5, 16, ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വാർഡ് 45 (പാലസ് വാർഡ് ) എന്നിവയെ കണ്ടെയ്ന്‍മെൻറ് സോണിൽ നിന്ന് ഒഴിവാക്കി ഉത്തരവായിട്ടുണ്ട്.