ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്ത്വത്തില്‍ തൊണ്ടര്‍നാട്ടില്‍ സാക്ഷരതാ പഠിതാക്കളുടെ സംഗമം നടത്തി. ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് പി.എ.ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.കേശവന്‍ പ്ലസ് വണ്‍ പഠിതാക്കള്‍ക്ക് പുസ്തകം വിതരണം ചെയ്തു. വി.സലീം ഏഴാം തരം തുല്യതാ പഠിതാക്കളെ അനുമോദിച്ചു.കെ.മൈമൂനത്ത് പത്താം തരം പഠിതാക്കള്‍ക്ക് പുസ്തകം വിതരണം ചെയ്തു. മുസ്തഫ മോന്താല്‍, പി.എം.ത്രേ്യസ്യ. കെ.സുനിത, ശ്രീജരാജേഷ്, ആര്‍.രവീന്ദ്രന്‍, ആന്‍സി ജോയി, അസ്ഹര്‍ അലി, വേണുമുള്ളോട്ട്, ഉഷാ അനില്‍കുമാര്‍, സിന്ധുഹരികുമാര്‍, കെ.ചന്ദ്രശേഖരന്‍, എ.മുരളീധരന്‍, മത്തായി ഐസക് തുടങ്ങിയവര്‍ പഠിതാക്കളുടെ സംഗമത്തിന് നേതൃത്വം നല്‍കി. ഘോഷയാത്രയും ആദിവാസികളുടെ കലാപരിപാടികളും അരങ്ങേറി.