കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്‌ളിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കളിൽ 2018-19, 2019-20 അദ്ധ്യായന വർഷങ്ങളിൽ സ്‌പോർട്ട്‌സ് കൗൺസിൽ അംഗീകരിച്ച കായികയിനങ്ങളിൽ ദേശീയതലത്തിലും സംസ്ഥാനതലത്തിലും സർവകലാശാലതലത്തിലും ഒന്നാംസ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സെപ്റ്റംബർ പത്തിനു മുമ്പ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.
