കേരളത്തിലെ മുഴുവൻ സർക്കാർ, ഗവ. എയ്ഡഡ്, സ്വാശ്രയ, ഐ.എച്ച്. ആർ.ഡി. പോളിടെക്‌നിക്കുകളിലേക്ക് ലാറ്ററൽ എൻട്രി മുഖേന ഡിപ്ലോമ പ്രവേശനത്തിന്  പ്ലസ് ടു/വി.എച്ച്.എസ്.ഇ വിജയിച്ച,   ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്  വിഷയങ്ങളിൽ ഓരോ വിഷയങ്ങൾക്കും 50 ശതമാനം മാർക്ക് വേണമെന്നുള്ള യോഗ്യത,  ഈ വിഷയങ്ങളിൽ  ഒരുമിച്ച് 50 ശതമാനം മാർക്ക് ലഭിച്ചാൽ മതിയെന്ന് പുതുക്കി നിശ്ചയിച്ചു. പുതുക്കിയ യോഗ്യതയനുസരിച്ച് പ്രവേശനത്തിന് 26 വരെ അപേക്ഷ നൽകാം.