തൃശ്ശൂർ: കരനെൽ കൃഷിയുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തിൽ നെൽ വിത്തിറക്കി. തരിശു ഭൂമി കൃഷി യോഗ്യമാക്കാനുള്ള ഗ്രാമ പഞ്ചായത്തിൻ്റേയും തൊഴിലുറപ്പ് പദ്ധതിയുടെയും ഭാഗമായാണ് ഞാറ്റ് പാട്ടിൻ്റെ അകമ്പടിയോടെ ഒരേക്കറിൽ നെൽവിത്തിറക്കിയത്. കടപ്പുറം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സുനാമി കോളനിക്കടുത്ത് നടത്തിയ വിത്തിറക്കൽ ഉത്സവം പഞ്ചായത്ത് പ്രസിഡണ്ട് പി. വി. ഉമ്മർകുഞ്ഞി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ഷൈല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മഹാത്മാ  ഗാന്ധി തൊഴിലുറപ്പ് ഓവർസീയർ നാദിയ, എഡിഎസ് ഭാരവാഹികളായ പി. എം ആമിനു, ആർ. വി. താഹിറ, തൊഴിലുറപ്പ് തൊഴിലാളികളായ ശിവദാസൻ, ഹനീഫ, അമ്മിണി, പുഷ്പ തുടങ്ങിയവർ പങ്കെടുത്തു.