കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതു വിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന ചിത്രരചന മത്സരം ഓണക്കാലത്ത് നടത്തുന്നു. രണ്ടര മാസക്കാലത്തെ ഡിജിറ്റൽ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ്സിന്റെ വ്യാപനം മൂലമുണ്ടായ മാറ്റങ്ങളും ജീവിതാനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ചിന്തകളുമാണ് പദ്ധതിയുടെ ആശയത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇതിന്റെ വിശദമായ സർക്കുലറും സമയക്രമവും www.education.kerala.gov.in  ലും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും (DGE Kerala)  പ്രസിദ്ധീകരിച്ചിട്ടുണ്ട്.