അയ്യന്തോളിൽ നാട്ടുചന്തയ്ക്ക് തുടക്കം. അയ്യന്തോൾ പന്നിയംകുളങ്ങര ജംഗ്ഷനിൽ നാട്ടുചന്തയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവഹിച്ചു. കോർപറേഷൻ, അയ്യന്തോൾ കൃഷിഭവൻ, കർഷക സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചന്തയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇടനിലക്കാരില്ലാതെ കാർഷിക ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുകയാണ് ലക്ഷ്യം. സുഭിക്ഷ കേരളം, ജീവനി പദ്ധതിയുടെ ഭാഗമായാണ് നാട്ടു ചന്തകൾ ജില്ലയിൽ തുടക്കം കുറിക്കുന്നത്. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ബാബു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഉണ്ണിരാജൻ, പി എ ഒ മിനി കെ എസ് തുടങ്ങിയവർ പങ്കെടുത്തു.
