സംസ്ഥാനത്ത് ഇതുവരെ കോവിഡിൽ നിന്ന് രോഗമുക്തി നേടിയവര്‍ അര ലക്ഷം കഴിഞ്ഞു. തിങ്കളാഴ്ചത്തെ കണക്കുപ്രകാരം 51,542 പേരാണ് ഇതുവരെ രോഗത്തെ അതിജീവിച്ചത്.
കേരളത്തില്‍ തിങ്കളാഴ്ച 1530 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ 23,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
കോവിഡ് ബാധിച്ച് ഇതുവരെ സംസ്ഥാനത്ത് മരിച്ചത് 294 പേരാണ്.