കഴിഞ്ഞ ദിവസം അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നിലവിൽ കർണാടക തീരത്തിനടുത്തായി മധ്യ കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദം ദുർബലമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

KSEOC_ KSDMA_ IMD
പുറപ്പെടുവിച്ച സമയം : 5 pm, 07/09/2020

———–

ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്

സെപ്റ്റംബർ ഒമ്പതിന് രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 1.5 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു.ആയതിനാൽ മേല്പറഞ്ഞ ദിവസങ്ങളിൽ മേല്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

INCOIS_IMD_KSDMA
പുറപ്പെടുവിച്ച സമയം 07/09/2020, 6 PM