പത്തനംതിട്ട ജില്ലയില്‍ ഇന്ന് (7) 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തുനിന്നും വന്നതും, 23 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
1) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ മഞ്ഞിനിക്കര സ്വദേശിനി (28).

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
2) തിരുവല്ല, പരുമല പ്രദേശത്ത് ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടിരുന്ന പേര് വ്യക്തമല്ലാത്ത ഉദ്ദേശം 60 വയസിന് മുകളില്‍ പ്രായമുളള വ്യക്തി മരണപ്പെട്ടു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
3) കുടശനാട് സ്വദേശി (8). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
4) കുറ്റപ്പുഴ സ്വദേശിനി (81). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
5) റാന്നി, അടിച്ചിപ്പുഴ സ്വദേശിനി (49). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
6) പാറക്കൂട്ടം സ്വദേശിനി (46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
7) പന്തളം, മങ്ങാരം സ്വദേശി (51). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
8) തണ്ണിത്തോട് സ്വദേശിനി (32). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
9) അയിരൂര്‍ സ്വദേശി (70). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
10) കുടശനാട് സ്വദേശി (58). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
11) പെരിങ്ങര സ്വദേശി (4). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
12) തിരുവല്ല സ്വദേശിനി (39). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
13) തിരുവല്ല താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (25). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
14) ഓമല്ലൂര്‍ സ്വദേശി (26). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
15) നിരണം സ്വദേശി (15). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
16) നിരണം സ്വദേശി (58). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
17) നിരണം സ്വദേശി (21). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
18) തിരുവല്ല സ്വദേശി (72). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
19) ഇളകൊളളൂര്‍ സ്വദേശി (33). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
20) വളളംകുളം സ്വദേശിനി (49). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
21) തിരുവല്ല സ്വദേശിനി (23). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
22) പന്തളം സ്വദേശിനി (30). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
23) കോന്നി സ്വദേശിനി (75). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
24) അഴിയിടത്തുചിറ സ്വദേശിനി (46). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇതുവരെ ആകെ 4024 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2567 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 30 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 86 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 3157 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 834 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 810 പേര്‍ ജില്ലയിലും, 24 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 175 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 101 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍  28 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 133 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 158 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 70 പേരും, പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസിയില്‍  52 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 55 പേരും ഐസൊലേഷനില്‍ ഉണ്ട്.

ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 19 ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 82 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 876 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ഇന്ന് പുതിയതായി 35 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 9821 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1426 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2034 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 131 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 166 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 13281 പേര്‍ നിരീക്ഷണത്തിലാണ്.