മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ റോഡുകള്‍ക്ക് പുതുജീവന്‍
കാസർകോട്: കേരളത്തിലെ ഗ്രാമീണ റോഡ് വികസനത്തില്‍ കുതിപ്പ് നല്‍കിയ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതികളി(സി.എം.എല്‍.ആര്‍.ആര്‍.പി)ല്‍ ഉള്‍പ്പെടുത്തി ഉദുമ മണ്ഡലത്തിലെ പള്ളിക്കര പഞ്ചായത്തില്‍ അഞ്ച് ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവൃത്തി ആരംഭിച്ചു. ദേവീ ഹൗസ് പള്ളിപ്പുഴയില്‍ നടന്ന പരിപാടിയില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ഇവിടെ 10 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടക്കുക. പാക്കം ചാരല്‍ക്കടവ് മൗവ്വല്‍ റോഡിന്റെ പുനരുദ്ധാണ പ്രവൃത്തി ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ചരല്‍ക്കടവില്‍ നിര്‍വ്വഹിച്ചു. ഇവിടെ പത്ത് ലക്ഷം രൂപയുടെ റീ ടാറിങ് പ്രവൃത്തി നടക്കും. പാക്കം കൂട്ടക്കനിമുക്കൂട് റോഡ് റീടാറിങ് പ്രവൃത്തി ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ പാക്കത്ത് ഉദ്ഘാടനം ചെയ്തു. ഇവിടെ 45 ലക്ഷം രൂപയുടെ റീടാറിങ് പ്രവൃത്തിയാണ് നടക്കാനിരിക്കുന്നത്. തച്ചങ്ങാട് കാനത്തുകൈ റോഡ് റോഡ് പുനരുദ്ധാരണ പ്രവൃത്തി ജ്വാല ക്ലബ്ബ് പരിസരത്ത് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇവിടെ 3,04,000 രൂപയുടെ റീടാറിങ് പ്രവൃത്തിയാണ് നടക്കാനിരിക്കുന്നത്. മുനിക്കല്‍കായക്കുന്ന് കാപ്പിക്കടവ് റോഡ് പുനരുദ്ധാരണ പ്രവൃത്തി ബംഗാഡ് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഇവിടെ 23 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവൃത്തിയാണ് നടക്കാനിരിക്കുന്നത്. വിവിധ റോഡ് പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര അധ്യക്ഷയായി. വിവിധ റോഡ് പ്രവൃത്തി ഉദ്ഘാടനങ്ങളില്‍ വാര്‍ഡ് മെമ്പര്‍മാര്‍ സ്വാഗതം പറഞ്ഞു. കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.
കോവിഡ് പശ്ചാത്തലത്തില്‍ പഞ്ചായത്തിന് റോഡ് നവീകരണത്തിന് നീക്കി വെക്കാന്‍ ഫണ്ട് കുറവായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പ്രവൃത്തികള്‍ നടത്തുന്നതെന്നും പഞ്ചായത്തിലെ ജനങ്ങളുടെ കാലങ്ങളായ ആവശ്യത്തിനാണ് റോഡ് നവീകരണത്തിലൂടെ പരിഹാരമാകുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര പറഞ്ഞു.