തിരുവനന്തപുരം: ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രി മെറ്റേണിറ്റി ബ്ലോക്ക് നിർമ്മാണ ഉദ്ഘാടനം ബഹു.ആരോഗ്യ കുടുംബക്ഷേമ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചർ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു.


പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ഉദ്ഘാടന യോഗത്തിൽ അഡ്വ: ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ് സ്വാഗതവും ,
.വാർഡ് കൗൺസിലർ കെ. ശോഭന, പൊതുമരാമത്ത് ബിൽഡിംഗ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ.വി.സന്തോഷ്, ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ് എന്നിവർ പങ്കെടുത്തു.