കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി സധൈര്യം മുന്നോട്ട് എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് പര്യടനം നടത്തുന്ന സൈക്കിള്‍ റാലിക്ക് മറൈന്‍ ഡ്രൈവില്‍ സ്വീകരണം നല്കി. വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റാലിക്ക് മാര്‍ച്ച് 11 വൈകീട്ട് ആറിന് ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്കിയത്. അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി മാര്‍ച്ച് 8-ന് കാസര്‍കോഡു നിന്നാണ് റാലി ആരംഭിച്ചത്.
ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പ്രീതി വില്‍സണ്‍, ശിശു വികസന പദ്ധതി ഓഫീസര്‍മാരായ കദീജ, ആശ സുമന, എറണാകുളം ജില്ലാ സൈകഌംഗ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സ്വീകരണയോഗത്തില്‍ പങ്കെടുത്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചും റാലി ക്യാപ്റ്റനുമായ ചന്ദ്രന്‍ ചെട്ടിയാര്‍, ജില്ലാ സൈകഌംഗ് അസോസിയേഷന്‍ പ്രസിഡണ്ട് പി കെ അസീസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇരുപത്തിനാല് ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ പങ്കെടുക്കുന്ന സൈക്കിള്‍ റാലി മാര്‍ച്ച് 14-ന് തിരുവനന്തപുരത്ത് സമാപിക്കും.