തിരുവനന്തപുരം: വാമനപുരം മണ്ഡലത്തിലെ കൊല്ലായില്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ഡി.കെ. മുരളി എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുഖ്യപ്രഭാഷണം നടത്തി.

പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ ആണ് സ്‌കൂളില്‍ വികസനം പ്രവൃത്തങ്ങള്‍ നടക്കുന്നത്. ഡി. കെ. മുരളി എം.എല്‍.എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് സ്‌കൂളില്‍ നിര്‍മിക്കുന്ന ക്ലാസ് മുറികളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്.

വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ചന്ദ്രന്‍, പെരിങ്ങമല പഞ്ചായത്ത് പ്രസിഡന്റ് ചിത്ര കുമാരി,  ബ്ലോക്ക് പഞ്ചായത്ത് അംഗം  ഷീബ ഗിരീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനൈസ അന്‍സാരി, എ.റിയാസ്, പാലോട് എ.ഇ.ഒ എ. മിനി, ഹെഡ്മാസ്റ്റര്‍ എസ്. നന്ദനന്‍, പി.ടി.എ പ്രസിഡന്റ് യാന്‍സി, എസ്.എം.സി. അംഗം എല്‍. സാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.