തൃശൂർ : കനത്ത മഴയെ തുടർന്ന് ചീരക്കുഴി റിസർവോയറിൽ പോത്തുണ്ടി,  മംഗലം അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി.
പോത്തുണ്ടി അണക്കെട്ടിന്റെ ഷട്ടർ  5 സെൻറീമീറ്ററും  മംഗലം അണക്കെട്ടിന്റെ 15 സെൻറീമീറ്ററുമാണ്  ഉയർത്തിയതെന്ന്
ചീരക്കുഴി ഇറിഗേഷൻ പ്രോജക്ട് അധികൃതർ അറിയിച്ചു.
മഴ ഇനിയും കനത്താൽ  ചീരക്കുഴി പുഴയിലെ
ജലനിരപ്പ് ക്രമാതീതമായി  ഉയരും. പുഴയോരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.