എംഎൽഎ ഫണ്ടിൽ നിന്നും 88 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച സുകുമാർ അഴിക്കോട് റോഡ്‌ ഒന്നാം ഘട്ട ഉദ്ഘാടനവും 40 ലക്ഷം രൂപ ചെലവിൽ നിർമ്മാണം ആരംഭിക്കുന്ന സുകുമാർ അഴിക്കോട് റോഡിന്റെ രണ്ടാം ഘട്ട  നിർമ്മാണോദ്ഘാടനവും  ഗവ ചീഫ് വിപ്പ് കെ രാജൻ  നിർവ്വഹിച്ചു.
സുകുമാർ അഴീക്കോട് സ്മാരകത്തിന് മുന്നിൽ കൂടി പോകുന്ന റോഡ് എന്ന പ്രത്യേകത കൂടി ഇതിനുണ്ടെന്ന് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ചീഫ് വിപ്പ് പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ പി ആർ രജിത്ത്  അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഗീത റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് വത്സല രാമകൃഷ്ണൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ  അഡ്വ സി കെ വിജയൻ, എന്നിവർ സന്നിഹിതരായിരുന്നു. യോഗത്തിൽ വാർഡ് മെമ്പർ ഗീത ഉണ്ണികൃഷ്ണൻ സ്വാഗതവും എക്സിക്യൂട്ടീവ് എൻജിനീയർ സ്വപ്ന നന്ദിയും പറഞ്ഞു.