തിരുവനന്തപുരം: നെയ്യാർ ഡാമിൻ്റെ നാലു ഷട്ടറുകളും നിലവിൽ 10 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച (സെപ്റ്റംബർ 21 ) രാവിലെ 10 മണിക്ക് നാലു ഷട്ടറുകളും 5 സെന്റീമീറ്റർ കൂടി ഉയർത്തുമെന്ന് (മൊത്തം 60 സെന്റീമീറ്റർ) ജില്ലാ കളക്ടർ അറിയിച്ചു.