തിരുവനന്തപുരം : അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 175 സെന്റീമീറ്റർ തുറന്നിട്ടുണ്ട്. ഡാമിൻ്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചിട്ടുമുണ്ട്.

ഇക്കാരണങ്ങളാൽ കരമനയാറ്റിൽ ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ ആറിൻ്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

ഒരു കാരണവശാലും ആറ്റിൽ കുളിക്കാനോ വസ്ത്രം അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

(2020 സെപ്റ്റംബർ 20-സമയം രാത്രി 09:25)