വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ 13-ാം നമ്പർ അങ്കണവാടിക്ക് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  മേരി തോമസ് ഉദ്ഘാടനം ചെയ്തു. 10 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി.രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സുലൈമാൻ,എം.എസ്.ഷെഫീഖ് എം.ആർ.ജയകൃഷ്ണൻ, അജിത രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.