ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കഴക്കൂട്ടം ശ്രീകാര്യം ഞാണ്ടൂർകോണത്ത് പ്രതിരോധ മരുന്നുകളുടെയും പരിസരശുചീകരണത്തിന്റെയും ആവശ്യകതയെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ആണ്ടൂർകോണം ആളിയിൽതറട്ട റസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു. ഡോ. അമർ ഫെറ്റിൽ ക്ലാസെടുത്തു. വനിതാവേദി പ്രസിഡന്റ് അമ്മിണി നേശമണി അധ്യക്ഷയായി.
നഗരസഭാംഗം എ. പ്രദീപ് കുമാർ, ഫ്രാസ് പ്രസിഡന്റ് കെ.ജി. ബാബു വട്ടപ്പറമ്പിൽ, ട്രഷറർ പി.ആർ. ഗോപിനാഥൻ നായർ, ആളിയിൽതറട്ട റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എം. ബാബു, സെക്രട്ടറി സന്തോഷ്, വനിതാവേദി സെക്രട്ടറി എസ്. മിനി കുമാരി, ഐ.പി.ആർ.ഡി. അസിസ്റ്റന്റ് എഡിറ്റർ ജി. ബിൻസിലാൽ എന്നിവർ പ്രസംഗിച്ചു.