പെരിങ്ങമ്മല  സെക്ഷന്റെ പരിധിയിലുളള പ്രദേശങ്ങളിൽ 11 കെ.വി ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ മാർച്ച് 23 വരെ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെ ഭാഗികമായോ പൂർണമായോ വൈദ്യുതി തടസപ്പെടും.
പൂന്തുറ  സെക്ഷൻ പരിധിയിൽ പുൽത്തോട്ടം ട്രാൻസ്‌ഫോമറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു (മാർച്ച് 15) രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി തടസപ്പെടും.
ശ്രീകാര്യം സെക്ഷന്റെ പരിധിയിൽ പോങ്ങുമ്മൂട് ജംഗ്ഷൻ, ഭൂശിയൂർക്കോണം, അർച്ചനനഗർ, എസ്.യൂ.റ്റി റോയൽ എന്നീ ട്രാൻസ്‌ഫോമറുകളിൽ ഇന്ന് (മാർച്ച് 15) രാവിലെ ഒൻപതു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ വൈദ്യുതി തടസപ്പെടും.
വട്ടിയൂർക്കാവ്  സെക്ഷന്റെ പരിധിയിൽ മഞ്ചാടിമ്മൂട് പ്രദേശങ്ങളിൽ ഇന്നു (മാർച്ച് 15) രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി തടസപ്പെടും.