ചിക്കൻപോക്‌സിന് ഹോമിയോ സ്ഥാപനങ്ങളിൽ ചികിത്സ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി.എസ്. പ്രദീപ് അറിയിച്ചു. ചിക്കൻപോക്‌സ് കൂടുതലായുള്ള സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ഹോമിയോ ആശുപത്രികൾ/ഡിസ്‌പെൻസറികൾ, നാഷണൽ ഹെൽത്ത് മിഷൻ, ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം സ്ഥാപന മേധാവികളെ സമീപിക്കാം. പ്രതിരോധ മരുന്നുകൾ എല്ലാ സ്ഥാപനങ്ങളിലും ലഭ്യമാണ്. മെഡിക്കൽ ക്യാമ്പ് നടത്തേണ്ട സന്നദ്ധ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവർ ജില്ലാ മെഡിക്കൽ ഓഫീസുമായി (ഹോമിയോ) ബന്ധപ്പെടണം.