എറണാകുളം: കൊച്ചി കോർപ്പറേഷനിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് എറണാകുളം ടൗൺ ഹാളിൽ നടന്നു. നഗരകാര്യ വകുപ്പ് ഡയറക്ടർ ഡോ. രേണു രാജിൻ്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് പൂർത്തീകരിച്ചത്.

കൊച്ചി കോർപ്പറേഷനിൽ ആകെ 74 വാർഡുകളാണുള്ളത്. ഇരട്ട സംഖ്യയായതിനാൽ പൊതുവിഭാഗത്തിനും വനിതാ സംവരണവും 37 വാർഡുകൾ വീതമാണ്. ഇതിൽ 2010 ലും 2015 ലും പട്ടികജാതി വ്രനിത സംവരണം, പൊതുവിഭാഗം ഉൾപ്പടെ) സംവരണം ആയിരുന്ന മൂന്ന് മണ്ഡലങ്ങളെ ഒഴിവാക്കി 34 മണ്ഡലങ്ങളിൽ നിന്നാണ് പട്ടികജാതി വനിതാ സംവരണ വാർഡുകൾ നറുക്കിട്ടത്. പട്ടികജാതി പൊതു വിഭാഗത്തിനുള്ള സംവരണ വാർഡുകളുടെ നറുക്കെടുപ്പും ഇതേ രീതിയിൽ നടന്നു.

കൊച്ചി കോർപ്പറേഷനിലെ സംവരണ വാർഡുകൾ:

വനിതാ സംവരണം (പട്ടികജാതി വനിത ഉൾപ്പടെ)
5,11, 14, 15, 18, 19, 22, 24, 25, 26, 28, 32, 34, 37, 38, 39, 40, 42, 49, 50, 51, 52, 53 , 55, 56, 57, 58, 60, 61, 62, 65, 66, 68, 69, 70, 71, 73

പട്ടികജാതി വനിത:32, 60

പട്ടികജാതി പൊതു വിഭാഗം:74