ഞായറാഴ്ച ആലപ്പുഴ ജില്ലയിൽ 544 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തുനിന്നും 22 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 520 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 608 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11305 പേർ രോഗ മുക്തരായി. 5529 പേർ ചികിത്സയിൽ ഉണ്ട്.