എറണാകുളം: ആരോഗ്യ പ്രവർത്തകർക്കായി കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ കേരള സ്‌റ്റേറ്റ് ഭാരത് സ്കൗട്സ് ആൻറ് ഗൈഡ്സ് അംഗങ്ങൾ നിർമ്മിച്ച മാസ്കുകൾ കൈമാറി. ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഹണി.ജെ. അലക്സാണ്ടറിൽ നിന്നും ജില്ലാ കളക്ടർ എസ്.സുഹാസ് മാസ്കുകൾ ഏറ്റുവാങ്ങി. ഇരുപതിനായിരത്തിലധികം മാസ്കുകളാണ് നിർമ്മിച്ചു നൽകിയത്. സ്കൗട്സ് ആൻറ് ഗൈഡ്സ് അംഗങ്ങൾ വീടുകളിൽ നിർമ്മിച്ചതാണിവ. സ്കൗട്സ് ആൻറ് ഗൈഡ്സ് അസി. സ്റ്റേറ്റ് ഓർഗനൈസിംഗ് കമീഷണർ സി.എസ്.സുധീഷ് കുമാർ, ജില്ലാ ട്രയിനിംഗ് കമീഷ്ണർ കെ.ജെ.ജോസഫ്, ജില്ലാ കമീഷ്ണർ ബേബി ജോർജ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി ഫിബിൻ ബേബി, റോവർ ലീഡർ എം.കെ. ബിബിൻ എന്നിവർ പങ്കെടുത്തു.

ഫോട്ടോ:ആരോഗ്യ പ്രവർത്തകർക്കായി കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ കേരള സ്‌റ്റേറ്റ് ഭാരത് സ്കൗട്സ് ആൻറ് ഗൈഡ്സ് അംഗങ്ങൾ നിർമ്മിച്ച മാസ്കുകൾ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഹണി.ജെ. അലക്സാണ്ടറിൽ നിന്നും ജില്ലാ കളക്ടർ എസ്.സുഹാസ് ഏറ്റുവാങ്ങുന്നു.