തിരുവനന്തപുരം താലൂക്കിലെ പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ഒക്ടോബര്‍ 19ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഓണ്‍ലൈന്‍ പൊതുജന പരാതിപരിഹാര അദാലത്ത് നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ ആറു മുതല്‍ ഒന്‍പതു വരെ മുക്കോല ജംഗ്ഷന്‍, പാപ്പനംകോട്, ലൈറ്റ് ഹൗസ് ജംഗ്ഷന്‍, പാങ്ങപ്പാറ, ശംഖുമുഖം, പാളയം ജംഗ്ഷന്‍, കുടപ്പനക്കുന്ന് സെന്റര്‍, ഉള്ളൂര്‍, പൂജപ്പുര ജംഗ്ഷന്‍, മുട്ടത്തറ ജംഗ്ഷന്‍, മണക്കാട് ജംഗ്ഷന്‍, കോവളം, കുളത്തൂര്‍, വെള്ളായണി ജംഗ്ഷന്‍, പൂങ്കുളം എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിലെത്തി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. പരാതികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ജില്ലാ കളക്ടര്‍ നേരിട്ടു പരിശോധിച്ച് പരിഹാരം നിര്‍ദേശിക്കും.