തൃശ്ശൂർ: സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രധാന അടയ്ക്കാ മാർക്കറ്റായ പഴഞ്ഞി അടയ്ക്കാ മാർക്കറ്റ് അടച്ചു.
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് മാർക്കറ്റ് മൂന്നാംതവണയാണ് അടയ്ക്കുന്നത്.
ഈ മാസം പുതിയ അടയ്ക്കയുടെ സീസൺ ആരംഭമായിരുന്നു. കഴിഞ്ഞയാഴ്‌ച പഴയ അടയ്ക്കയുടെ സീസൺ അവസാനിച്ചിരുന്നു.
പഴയ അടക്കയ്ക്ക് ഒരു തുലാമിന് 7250 രൂപയാണ് ഇവിടെ ലഭിച്ചിരുന്നത്. രണ്ടാംതരത്തിന് 5000 മുതൽ 6000 വരെയും ലഭിച്ചിരുന്നു. സമീപ കാലത്തെ ഉയർന്ന വില നിൽക്കുമ്പോഴാണ് മാർക്കറ്റ് അടച്ചത്.
എന്നാൽ ഈ സാഹചര്യത്തിലും പഴഞ്ഞിയിലെ ചെറുകിട അടയ്ക്കാ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും.