ഭീമനടി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നല്ലോംപുഴ സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി വൈദ്യുത വകുപ്പില്‍ \ിര്‍മ്മാണം പൂര്‍ത്തിയാക്കിയ തിരുവല്ല 110 കെവി സബ്‌സ്റ്റേഷന്‍, അങ്കമാലി ഇലക്ട്രിക്കല്‍ ഡിവിഷന്‍ പുതിയ കെട്ടിടം, ഭീമനടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പുതിയ കെട്ടിടം, വെളിയം ഇലക്ട്രിക്കല്‍ സെക്ഷന്‍ പുതിയ കെട്ടിടം എന്നീ നാല് പദ്ധതികളും നെടുങ്കണ്ടം ട്രാന്‍സ്മിഷന്‍ ഡിവിഷന്‍, ലക്കിടി ഇലക്ട്രിക്കല്‍ സെക്ഷന്‍, എന്നീ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന ഓഫീസുകളും, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. നിര്‍മ്മാണം ആരംഭിക്കുന്ന കോട്ടയത്തെ 400 കെ വി ജിഐഎസ് സബ്‌സ്റ്റേഷന്‍, മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ പുതിയ കെട്ടിടം, ഷൊര്‍ണൂര്‍ സബ് റീജിയണല്‍ സ്റ്റോര്‍ പുതിയ കെട്ടിടം, നല്ലോംപുഴ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് പുതിയ കെട്ടിടം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.ചടങ്ങില്‍ വൈദ്യുത വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷനായി. ഡിസ്ട്രിബ്യൂഷന്‍ ഡയറക്ടര്‍ പി കുമാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ദിനേഷ് അറോറ, ഡയറക്ടര്‍ വി ശിവദാസന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കെ എസ് ഇ ബി മാനേജിങ് ഡയറക്ടര്‍ ചെയര്‍മാന്‍ എന്‍ എസ് പിള്ള സ്വാഗതവും ട്രാന്‍സ്മിഷന്‍ ഡയറക്ടര്‍ ഡോ പി രാജന്‍ നന്ദിയും പറഞ്ഞു

മലയോരത്തെ സെക്ഷന്‍ ഓഫീസുകള്‍ ഇനി സ്വന്തം കെട്ടിടത്തിലേക്ക്

ഭീമനടി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന് സ്വന്തം ഓഫീസ് കെട്ടിടം യാഥാര്‍ത്ഥ്യമായി. കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ പരിധിയില്‍ 1990ലാണ് ഭീമനടി ഇലക്ട്രിക്കല്‍ സെക്ഷന്‍ രൂപീകരിച്ചത്. അന്ന് മുതല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഓഫീസിന് സ്വന്തമായി ഒരു കെട്ടിടം നിര്‍മ്മിക്കുന്നതിനായി \ാട്ടുകാരന്‍ കെ.പി.മണിച്ചന്‍ ഭീമനടി ടൗണിനടുത്ത് സൗജന്യമായി നല്‍കിയ 10 സെന്റ് ഭൂമിയിലാണ് 200 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ രണ്ട് നിലകളിലായി ഭീമനടി ഇലക്ടിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.കെട്ടിട നിര്‍മ്മാണത്തിനായി 50 ലക്ഷം രൂപയാണ് കെ.എസ്.ഇ.ബി. വകയിരുത്തിയത്.വെസ്റ്റ് എളേരി, ബളാല്‍ എന്നീ ഗ്രാമ പഞ്ചായത്തുകളും കിനാനൂര്‍-കരിന്തളം പഞ്ചായത്തിന്റെ രണ്ട് വാര്‍ഡുകളും ഉള്‍പ്പെടെ 18,260 ഉപഭോക്താക്കള്‍ക്ക് പുതിയ കെട്ടിടം പ്രയോജനപ്പെടും.

റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു. . രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായിരുന്നു. ഭീമനടി സെഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ എം രാജഗോപാലന്‍ എം എല്‍ എ, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി കെ ചന്ദ്രമ്മ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ സുകുമാരന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി അപ്പുക്കുട്ടന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി ആര്‍ ചാക്കോ, എ സി ജോസ,് പി കെ മോഹനന്‍, സി വി സുരേഷ്, ജാതിയില്‍ അസിനാര്‍ എന്നിവര്‍ സംസാരിച്ചു് എഞ്ചിനീയര്‍ ടി പി സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസര്‍കോട് ഇലക്ടിക്കല്‍ ഡെപ്യൂട്ടി ചീഫ് ജി സുരേന്ദ്ര സ്വാഗതവും കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സീതാരാമന്‍ നന്ദിയും പറഞ്ഞു.

\ല്ലോംപുഴ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിനും വൈകാതെ സ്വന്തം കെട്ടിടം യാഥാര്‍ത്ഥ്യമാകും. \ിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഓഫീസിന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി നല്ലോംപുഴ ചീമേനി റോഡിനോട് ചേര്‍ന്ന് നാട്ടുകാരന്‍ തോമസ് മാത്യു പതാലില്‍ സൗജന്യമായി നല്‍കിയ 10 സെന്റ് സ്ഥലത്താണ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നത്. കെട്ടിട നിര്‍മ്മാണത്തിനായി 26.4 ലക്ഷം രൂപയാണ് കെ എസ് ഇ ബി നീക്കിവെച്ചിരിക്കുന്നത്. നല്ലോംപുഴ സെക്ഷന്‍ പരിധിയില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത്, വെസ്റ്റ് എളേരി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളും ബളാല്‍ പഞ്ചായത്തിലെ ഒരു വാര്‍ഡുമടക്കം 11,360 ഉപഭോക്താക്കളാണുള്ളത്.

വീഡിയോ കോണ്‍ഫറന്‍സ് വഴി റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ സംസാരിച്ചു.. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി. \ല്ലോംപുഴയില്‍ നടന്ന ചടങ്ങില്‍ എം രാജഗോപാലന്‍ എം എല്‍ എ, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെസി ടോം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് പതാലില്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രഞ്ജിത്ത് പുളിയക്കാടന്‍, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടോമി പുതുപ്പള്ളി ,വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി കെ മോഹനന്‍, മാത്യു പടിഞ്ഞാറേല്‍, ടി ഡി ജോണി പറമ്പില്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.ചീഫ് എഞ്ചിനീയര്‍ ടി പി സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസര്‍കോട് ഇലക്ടിക്കല്‍ സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കൃഷ്ണകുമാര്‍ സ്വാഗതവും കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സീതാ രാമന്‍ നന്ദിയും പറഞ്ഞു.

വൈദ്യൂതി മേഖലയില്‍ വികസന വെളിച്ചം- മുഖ്യമന്ത്രി

ജനങ്ങളുടെ ജീവിതത്തിന് കൂടുതല്‍ വെളിച്ചം പകരാനും ഗുണമേന്മ വര്‍ധിപ്പിക്കാനും ഉപകരിക്കുന്ന 10 പദ്ധതികളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി വൈദ്യുത വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ പദ്ധതികള്‍ എല്ലാം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കേരളത്തിലെ വൈദ്യുത മേഖലയുടെ കാര്യക്ഷമത വലിയ തോതില്‍ ഉയര്‍ന്നു വരും.ഇക്കാലയളവില്‍ ഏറ്റവും വലിയ പുരോഗതി ഉണ്ടാക്കിയ മേഖലയാണ് വൈദ്യുത മേഖല. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സമ്പൂര്‍ണ്ണ വൈദ്യുതീകരണം. കേരളത്തിലെ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കുമെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. അധികാരത്തിലേറി രണ്ടുവര്‍ഷത്തിനുള്ളില്‍ ആ വാഗ്ദാനം പാലിക്കാനായി. അങ്ങനെ \മ്മുടെ കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ലാതെ വൈദ്യുതി വിതരണം ചെയ്യും എന്നതായിരുന്നു മറ്റൊരു വാഗ്ദാനം. ഇതും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പാലിക്കാന്‍ കഴിഞ്ഞു. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ നമ്മുടെ സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയില്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി 70 ശതമാനം വൈദ്യുതി മറ്റ് സംസ്ഥാനങ്ങളില്‍ വാങ്ങിയാണ് ആവശ്യങ്ങള്‍ നിറവേറ്റുന്നത്. ഇത്തരത്തില്‍ വൈദ്യുതി വാങ്ങി എത്തിക്കുന്നതിന് ആവശ്യമായ അന്തര്‍സംസ്ഥാന പ്രസരണ ലൈനുകളുടെ കാര്യത്തില്‍ വലിയ പോരായ്മ നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ അതീവ പ്രാധാന്യത്തോടെ ഉള്ള ഇടപെടലുകളാണ് ഈ സര്‍ക്കാര്‍ നടത്തിയത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായിരുന്നു ഇടമണ്‍കൊച്ചി 400 കെവി പവര്‍ ഹൈവേ. മുടങ്ങിക്കിടക്കുകയായിരുന്ന അതിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കി. ഇതുവഴി കൂടംകുളത്തു നിന്ന് നമുക്ക് ലഭിക്കുന്ന 266 മെഗാവാട്ട് വൈദ്യുതി പ്രസരണ നഷ്ടം കുറച്ച് കേരളത്തില്‍ എത്തിക്കാന്‍ കഴിയുന്നു. മാത്രമല്ല ആവശ്യമുള്ളപ്പോള്‍ 500 മെഗാവാട്ട് വൈദ്യുതി പുതുതായി കേരളത്തിലേക്ക് കൊണ്ടുവരാനും കഴിയും. ഇതുപോലെതന്നെ പ്രധാനപ്പെട്ട മറ്റൊരു പദ്ധതിയാണ് തമിഴ്‌നാട്ടിലെ പുഗലൂരില്‍ നിന്ന് തൃശൂരിലേക്ക് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന എച്ച് വി ഡി സി ലൈനും അതിന്റെ ഭാഗമായി തൃശ്ശൂരില്‍ നിര്‍മ്മിക്കുന്ന സബ്‌സ്റ്റേഷനും. പലവിധ എതിര്‍പ്പുകള്‍ മൂലം മുടങ്ങി കിടന്ന പദ്ധതിയുടെ നിര്‍മ്മാണവും പുനരാരംഭിച്ചു. എത്രയും വേഗം പദ്ധതി {പവര്‍ത്തനസജ്ജമാക്കാനാകും.

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ വൈദ്യുതി ലഭ്യതയില്‍ ഒരുപാട് പരിമിതികള്‍ഉണ്ട്. ഇത് പരിഹരിക്കുന്നതിനായാണ് കാസര്‍കോട് ജില്ലയില്‍ ഉഡുപ്പി കാസര്‍ഗോഡ് 400 കെവി ലൈന്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു.

കേരളത്തിലെ എല്ലാ മേഖലയെയും അന്തര്‍സംസ്ഥാന പ്രസരണ മേഖലയുടെ ഭാഗമാക്കി മാറ്റാന്‍ കഴിഞ്ഞു എന്നത്് വൈദ്യുതി മേഖലയിലെ വലിയ നേട്ടമാണ്. സംസ്ഥാനത്തിനകത്തെ വൈദ്യുത പ്രസരണം ശക്തിപ്പെടുത്തുന്നതിന് വലിയ പ്രാധാന്യമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. ഇതിന്റെ ഭാഗമായാണ് പതിനായിരം കോടി രൂപ മുതല്‍ മുടക്കുള്ള ട്രാന്‍സ്ഗ്രിഡ്് പദ്ധതി നടപ്പാക്കിയത്. രണ്ട് ഘട്ടങ്ങളിലായാണ് ഈ പദ്ധതി നടപ്പാക്കിയത്. 5200 കോടി രൂപയുടെ ഒന്നാംഘട്ടം പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിന്റെ ആഭ്യന്തര പ്രസരണ ശേഷിയെ ഇരട്ടിയായി വര്‍ദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം

ഊര്‍ജ രംഗത്ത് വലിയ മുന്നേറ്റം- വൈദ്യൂത വകുപ്പ് മന്ത്രി

ഊര്‍ജ രംഗത്ത് \മ്മള്‍ വലിയ മുന്നേറ്റമുണ്ടാക്കിയ ഘട്ടമാണിതെന്ന് വൈദ്യൂത വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു.സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി വൈദ്യുത വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യുതീകരണം നടത്തി. ഊര്‍ജ സംരക്ഷണത്തിന് വേണ്ടിയുള്ള ബൃഹത്തായ പരിപാടികളാണ് നാം നടപ്പാക്കുന്നത്. ഉപഭോക്തൃ സംതൃപ്തി എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് വൈദ്യുത ബോര്‍ഡിന്റെ പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ 436 മീറ്റര്‍ റീഡര്‍മാരെയും 97 അസിസ്റ്റന്റ് എഞ്ചിനീര്‍മാരെയും നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഊര്‍ജ്ജ രംഗത്ത് പുതിയൊരു മുന്നേറ്റം നടത്തുകയാണ് നമ്മുടെ ലക്ഷ്യം. ജലവൈദ്യുതി കൊണ്ടുമാത്രം നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുകയുമില്ല. അതുകൊണ്ടാണ് ലോകത്ത് മുഴുവന്‍ പ്രസിദ്ധിയാര്‍ജ്ജിച്ച സൗരോര്‍ജ്ജം രംഗത്ത് കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു

ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും -മന്ത്രി

ഭീമനടിയിലെയും നല്ലോംപുഴയിലെയും സെക്ഷന്‍ ഓഫീസുകള്‍ മെച്ചപ്പെടുമ്പോള്‍ ഈ മേഖലയിലെ വൈദ്യുതി ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി വൈദ്യുത വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി മേഖലയുടെ ഈ മാറ്റങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ സഹായവും നേതൃത്വവുമാണെന്ന് മന്ത്രി പറഞ്ഞു.