തിരുവനന്തപുരം പാങ്ങപ്പാറയിലെ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന ഡിഇഡി.എസ്.ഇ (എഎസ്ഡി), ഡിഇഡി.എസ്.ഇ(ഐഡി), ഡിവിആർ കോഴ്‌സുകളിൽ അഡ്മിഷൻ ആരംഭിച്ചു.

50 ശതമാനം മാർക്കോടെ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് 15 വരെ അപേക്ഷിക്കാം. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർസിഐ) ഓൺലൈൻ കേന്ദ്രീകൃത അഡ്മിഷൻ പ്രക്രിയയിലൂടെയാണ് അഡ്മിഷൻ നടത്തുന്നത്. വിശദാംശങ്ങൾ www.rehabcouncil.nic.in ൽ ലഭിക്കും. ഫോൺ: 9746039965.