എറണാകുളം: ഫെഡറൽ ബാങ്കിൻ്റെ നേതൃത്വത്തിൽ കോവിഡ്- 19 പരിശോധനയ്ക്കുള്ള സി.ബി. നാറ്റ് ടെസ്റ്റ് ഉപകരണങ്ങൾ കൈമാറി. ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡൻ്റ് വി.വി. അനിൽ കുമാറിൽ നിന്നും ജില്ലാ കളക്ടർ എസ്.സുഹാസ് ഉപകരണങ്ങൾ ഏറ്റുവാങ്ങി. 30 ലക്ഷം രൂപയുള്ള പരിശോധനാ ഉപകരണങ്ങളാണ് കൈമാറിയത്. പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്നതനുസരിച്ച് പരിശോധനാ സൗകര്യങ്ങളും ആനുപാതികമായി വർധിപ്പിക്കാനാണ് ജില്ലയിൽ ശ്രമിക്കുന്നതെന്ന് കളക്ടർ പറഞ്ഞു. കോവിഡ് ചികിത്സ അല്ലെങ്കിൽ രോഗനിർണ്ണയ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് കൂടി ഉപയോഗപ്പെടുത്തി
അനവധി ശ്രമങ്ങൾ നടത്തി വരികയാണ്. ഇതിൻ്റെ ഭാഗമായി രോഗ പരിശോധനയ്ക്കായി എറണാകുളം പി.എച്ച് ലാബിലും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും സി ബി നാറ്റ് പരിശോധനക്കുള്ള പുതിയ സൗകര്യം ഫെഡറൽ ബാങ്കിൻ്റെ സഹായത്തോടെ ഏർപ്പെടുത്തിയത്.
ഒരു മണിക്കൂറിൽ എട്ട് പേരുടെ പരിശോധന നടത്താൻ ഇതിലൂടെ കഴിയും. കൃത്യതയാർന്ന പരിശോധനാഫലം ലഭിക്കും എന്നതാണ് സിബിനാറ്റ് പരിശോധനയുടെ
മെച്ചം. മരണമടഞ്ഞവരുടെ കോവിഡ് പരിശോധനയും നടത്താൻ കഴിയും. ഡി.പി.എം.ഡോ.മാത്യൂസ് നുമ്പേലി, ഐ.എം.എ കൊച്ചിൻ സെക്രട്ടറി ഡോ. അതുൽ ജോസഫ് മാനുവൽ എന്നിവർ സംബന്ധിച്ചു.
ഫോട്ടോ :ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡൻ്റ് വി.വി. അനിൽ കുമാറിൽ നിന്നും ജില്ലാ കളക്ടർ എസ്.സുഹാസ്
കോവിഡ് പരിശോധനാ ഉപകരണങ്ങൾ ഏറ്റുവാങ്ങുന്നു.