പാലക്കാട്: ജില്ലയില്‍ സാഹസിക ജല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക ഇക്കോ – ടൂറിസം സാധ്യതകള്‍ കണ്ടെത്തുക ലക്ഷ്യമിട്ട് ജില്ലയിലെ വിവിധ ജലാശയങ്ങളില്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേത്യത്ത്വത്തില്‍ കയാക്കിങ്ങ് സാധ്യത പഠനം നടത്തി. മങ്കര തടയണ, മംഗലം, മലമ്പുഴ ഡാമുകളിലായാണ് പരീക്ഷണാടിസ്ഥാനത്തില്‍ കയാക്കിങ്ങ് നടത്തിയത്.

ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജല വിനോദ സഞ്ചാര മേഖലയിലെ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് എന്ന സംരംഭകരുമായി ചേര്‍ന്നാണ് കയാക്കിങ്ങ് നടത്തിയത്. മങ്കരഡാമില്‍ നടന്ന ആദ്യത്തെ തുഴയലിന് ഒറ്റപ്പാലം സബ്കലക്ടര്‍ അര്‍ജുന്‍പാണ്ഡ്യന്‍ നേതൃത്വം നല്‍കി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി കെ.ജി.അജീഷ് , ജെല്ലിഫിഷ് ഫിഷ് ജനറല്‍ മാനേജര്‍ ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.