
മുഹമ്മദ് മുഹസിന്‍ എം.എല്‍.എ. അദ്ധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പട്ടാമ്പി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.എസ്.ബി.എ. തങ്ങള്‍, കാര്‍ഷികോല്‍പ്പാദന കമ്മീഷണര്‍ ഇഷിതറോയി, കൃഷി ഡയറക്ടര്‍ ഡോ.കെ.വാസുകി, ഡോ.കാര്‍ത്തികേയന്‍, ഡോ.സുമയ്യ,ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഒരുമാസം 45 സാമ്പിളുകള്‍ വീതം പരിശോധിക്കാം
പട്ടാമ്പിയില്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ ജീവാണു ജൈവവള ഗുണ നിയന്ത്രണശാലയിലൂടെ ഒരുമാസം ജൈവവളങ്ങളുടെയും ജീവാണുവളങ്ങളുടെയും 45 സാമ്പിളുകള്‍ വീതം പരിശോധന നടത്താനാവും. കൃഷിഭവനുകള്‍ മുഖേനയാണ് കൂടുതല്‍ സാമ്പിളുകളും സ്വീകരിക്കുക. ഏകദേശം മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളിലാണ് പരിശോധന പ്രക്രിയ പൂര്‍ത്തിയാവുക. ജൈവവളങ്ങള്‍ ആദ്യം ചാരമാക്കി മാറ്റി പിന്നീട് വിവിധ പരിശോധനകള്‍ നടത്തിയാണ് ഗുണനിലവാരം അറിയുന്നത്. ബയോ ഫെര്‍ട്ടിലൈസറുകള്‍ ഇനോകുലെറ്റ് ചെയ്ത് വളര്‍ച്ച പരിശോധിച്ചാണ് ഗുണനിലവാരം അറിയുക. പ്രത്യേക മെഷീനുകള്‍ ഉപയോഗിച്ചാണ് ഓരോ പ്രക്രിയയും ചെയ്യുന്നത്. നിലവില്‍ സാമ്പിളുകള്‍ ബാംഗ്ലൂരിലും ഔറംഗാബാദിലുമുള്ള ലാബുകളിലേക്ക് അയച്ചാണ് പരിശോധന നടത്തി വരുന്നത്. ഇതിനുള്ള ചിലവ്, കാലതാമസം, പ്രായോഗിക ബുദ്ധിമുട്ട് എന്നിവ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ ലാബിന് തുടക്കം കുറിച്ചത്.
