തിരുവനന്തപുരം: വിമുക്തഭടന്മാരുടെ മക്കള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് 2020-21 വര്‍ഷത്തെ പരീക്ഷാ കോച്ചിംഗിന് സൈനിക ക്ഷേമ വകുപ്പ് മുഖേന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത കോച്ചിംഗ് സ്ഥാപനത്തില്‍ 6 മാസത്തില്‍ കുറയാത്ത കാലാവധിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കാണ് ധനസഹായം. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്‌ടോബര്‍ 25-നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2472748.